പൂമ്പാറ്റകളുടെ പുസ്തകമിറക്കിയൊരു പഞ്ചായത്ത്.

പൂമ്പാറ്റകളുടെ പുസ്തകമിറക്കിയൊരു പഞ്ചായത്ത്.
Sep 14, 2025 08:00 PM | By PointViews Editr

കേളകം: ചിത്രശലഭങ്ങളെ സംബന്ധിച്ചുള്ള പഠന ഗ്രന്ഥം' ഓക്കില 2025 സെപ്റ്റംബർ 16 ന് തിരുവനന്തപുരത്ത് നടക്കുന്ന മികച്ച പച്ചത്തുരുത്തുകൾക്കുള്ള മുഖ്യമന്ത്രിയുടെ പുരസ്‌കാര വിതരണ ചടങ്ങിൽ വെച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പ്രകാശനം ചെയ്യുമെന്ന് കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനിഷ് ,വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെക്കുറ്റ്, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ടോമി പുളിക്കക്കണ്ടം, സജീവൻ പാലുമി, പ്രീത ഗംഗാധരൻ, ശലഭ നിരീക്ഷകൻ വിമൽ കുമാർ തുടങ്ങിയവർ കേളകത്ത് പത്രസമ്മേളനത്തിൽ അറിയിച്ചു

കേളകം ഗ്രാമപഞ്ചായത്തിൽ കണ്ടെത്തിയ 167 ഇനം ചിത്രശലഭങ്ങളെ സംബന്ധിച്ചുള്ള പഠന ഗ്രന്ഥം' ഓക്കില 2025 സെപ്റ്റംബർ 16 ന് തിരുവനന്തപുരത്ത് നടക്കുന്ന മികച്ച പച്ചത്തുരുത്തുകൾക്കുള്ള മുഖ്യമന്ത്രിയുടെ പുരസ്‌കാര വിതരണ ചടങ്ങിൽ വെച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പ്രകാശനം ചെയ്യുക. മുഖ്യമന്ത്രിയാണ് ചടങ്ങ് ഉൽഘാടനം ചെയ്യുന്നത്. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, വി ശിവൻകുട്ടി, ജി ആർ അനിൽ എന്നിവർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. കേളകം ഗ്രാമപഞ്ചായത്തും ഹരിതകേരളം മിഷനും ചേർന്ന് സംയുക്തമായാണ് പുസ്‌തകം പ്രസിദ്ധീകരിക്കുന്നത്.

ഗ്രാമപഞ്ചായത്തിൻ്റെ അതിർത്തിയിലൂടെ ഒഴുകുന്ന ചീങ്കണ്ണി പുഴയിലൂടെ എല്ലാ വർഷവും നടക്കുന്ന പതിനായിരക്കണക്കിന് വരുന്ന കോമൺ ആൽബട്രോസ് ശലഭങ്ങളുടെ ദേശാടനവും പാലുകാച്ചിയിൽ 2024 ൽ കണ്ട നീലക്കടുവ ഇനത്തിൽ പെട്ട പതിനായിരക്കണക്കിന് വരുന്ന ചിത്രശലഭങ്ങളുടെ കൂടിച്ചേരലുമാണ് ഇത്തരത്തിൽ ഒരു പഠനം നടത്തുന്നതിന് ഗ്രാമപഞ്ചായത്ത് ഭരണസമിതിയെ പ്രേരിപ്പിച്ചത്. ഗ്രാമപഞ്ചായത്തിലെ പുമ്പാറ്റകളെകുറിച്ച് പഠനം നടത്തുന്നതിന് പരിസ്ഥിതി പ്രവർത്തകനും ഹരിത കേരളം മിഷൻ്റെ റിസോഴ്‌സ് പേഴ്‌സണുമായിരുന്ന നിഷാദ് മണത്തണയെ ചുമതലപ്പെടുത്തി

നിഷാദ് മണത്തണയും ശലഭ നിരീക്ഷകനായ വിമൽകുമാറും ചേർന്ന് ആറു മാസക്കാലം നടത്തിയ നിരീക്ഷണത്തിൻ്റെയും പഠനത്തിന്റെയും ഭാഗമായി 167 ഇനം ചിത്രശലഭങ്ങളെ ഗ്രാമപഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കണ്ടെത്തുകയും അവയുടെ ചിത്രങ്ങൾ പകർത്തുകയും ചെയ്തു

ഇങ്ങനെ പകർത്തിയ ചിത്രങ്ങളും അവയെ സംബന്ധിച്ച ലഘു വിവരണവും ഈ രംഗത്തെ പ്രഗൽഭരായ ആളുകളുടെ ലേഖനങ്ങളും എല്ലാം ഉൾപ്പെടുത്തി തയ്യാറാക്കിയ ശലഭ നിരീക്ഷണത്തിൽ താല്‌പര്യമുള്ളവർക്കും പ്രകൃതി സ്നേഹികൾക്കും വിദ്യാർത്ഥികൾക്കും എല്ലാം ആശ്രയിക്കാവുന്ന പഠന ഗ്രന്ഥമാണ് 16 ന് പ്രകാശനം ചെയ്യപ്പെടുന്നത്

രാജ്യത്ത് ആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്ത് ഇത്തരത്തിൽ പൂമ്പാറ്റകളെ സംബന്ധിച്ച് ഒരു പഠന ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നത് എന്നാണ് മനസ്സിലാക്കുന്നത്. കേരളത്തിൽ ഏറ്റവുമധികം ചിത്രശലഭങ്ങൾ കാണപ്പെടുന്നത് ആറളം വന്യജീവി സങ്കേതത്തിലാണ്. ഏതാണ്ട് 257 ഇനം ചിത്രശലഭങ്ങളെ ആറളത്ത് കണ്ടെത്തിയിട്ടുണ്ട്. ഈ പ്രത്യേകത കൊണ്ട് ആറളത്തെ രാജ്യത്തെ ആദ്യത്തെ ശലഭ സങ്കേതമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്

ആറളം ശലഭ സങ്കേതത്തിൻ്റെ സമീപത്ത് സ്ഥിതി ചെയ്യുന്നതിനാലും ജൈവ വൈവിധ്യത്തിന്റെ കലവറയായ പാലുകാച്ചിമലയുടെയും വയനാട് റിസർവ്വ് ഫോറസ്റ്റിന്റെയും സാന്നിധ്യം ഉള്ളതിനാലും ആറളം ശലഭ സങ്കേതത്തിൽ കണ്ടെത്തിയ അത്രയും എണ്ണമോ അതിലധികമോ ഇനം ചിത്രശലഭങ്ങളെ കേളകം പഞ്ചായത്തിൽ നിന്ന് കണ്ടെത്താനാകും എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.. ഈ പ്രതീക്ഷക്ക് കാരണം ആറളം ശലഭ സങ്കേതത്തിൽ ഇതുവരെ രേഖപ്പെടുത്താത്ത മൂന്നിനം ചിത്രശലഭങ്ങളെ പാലുകാച്ചിയിൽ നിന്നും, മലയാംപടിയിൽ നിന്നും കണ്ടെത്തി ഈ പുസ്തകത്തിൽ ഉൾപ്പെടുത്താനായിട്ടുണ്ട് എന്നതാണ് (ശ്വേതാംബരി, മുന സൂര്യശലഭം, പുള്ളിപ്പരപ്പൻ)

ഇത് സംബന്ധിച്ച് കൂടുതൽ പഠനം നടത്തുകയും പഞ്ചായത്തിലുള്ള മുഴുവൻ ചിത്രശലഭങ്ങളെയും കണ്ടെത്തി ഡോക്യുമെന്റ് ചെയ്യേണ്ടതുമുണ്ട്. അതിനായുള്ള സംവിധാനം ഗ്രാമപഞ്ചായത്ത് ഒരുക്കും.

വിദഗ്‌ധരുടെ സഹായത്തോടെ ശലഭ നിരീക്ഷണത്തിനും പഠനത്തിനും സംരക്ഷണത്തിനും വിപുലമായ പ്രവർത്തന പദ്ധതി തയ്യാറാക്കും. പ്രകൃതി സ്നേഹികളായ വിദ്യാർത്ഥികളുടെയും ബഹുജനങ്ങളുടെയും പരിസ്ഥിതി പ്രവർത്തകരുടെയും ഹരിത കേരളം മിഷൻ അടക്കമുള്ള വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും എല്ലാം സഹകരണത്തോടെ കേളകത്തെ ശലഭ ഗ്രാമമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കും

ശലഭ നിരീക്ഷണത്തിനും പഠനത്തിനും താല്പ‌ര്യമുള്ളവരെയും ശലഭ ദേശാടനവും, കൂടിച്ചേരലും കാണാൻ താല്‌പര്യമുള്ള സഞ്ചരികളെയും കേളകത്തേക്ക് എത്തിക്കാൻ പ്രത്യേക പദ്ധതി തയ്യാറാക്കുമെന്നും പദ്ധതിയുടെ സംഘാടകരായ കേളകം പഞ്ചായത്ത് അധികൃതർ പറഞ്ഞു.

A panchayat that published a book about butterflies.

Related Stories
നിങ്ങളറിയാതെ ബാങ്കുകൾ നിങ്ങളെ കുത്തിച്ചോർത്തുകയാണ്.!  യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ സമരം തുടങ്ങി

Sep 17, 2025 01:55 PM

നിങ്ങളറിയാതെ ബാങ്കുകൾ നിങ്ങളെ കുത്തിച്ചോർത്തുകയാണ്.! യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ സമരം തുടങ്ങി

നിങ്ങളറിയാതെ ബാങ്കുകൾ നിങ്ങളെ കുത്തിച്ചോർത്തുകയാണ്.! യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ സമരം...

Read More >>
കൊടിക്കുന്നൻമാരുടെ തൊലിഞ്ഞ രാഷ്ട്രീയത്തിൽ നിന്ന് കോൺഗ്രസിൻ്റെ ആദർശ രാഷ്ട്രീയത്തിലേക്കുള്ള പ്രയാണമാണ് സണ്ണി ജോസഫ് ഒരുക്കുന്നത്.

Sep 17, 2025 10:19 AM

കൊടിക്കുന്നൻമാരുടെ തൊലിഞ്ഞ രാഷ്ട്രീയത്തിൽ നിന്ന് കോൺഗ്രസിൻ്റെ ആദർശ രാഷ്ട്രീയത്തിലേക്കുള്ള പ്രയാണമാണ് സണ്ണി ജോസഫ് ഒരുക്കുന്നത്.

കൊടിക്കുന്നൻമാരുടെ തൊലിഞ്ഞ രാഷ്ട്രീയത്തിൽ നിന്ന് കോൺഗ്രസിൻ്റെ ആദർശ രാഷ്ട്രീയത്തിലേക്കുള്ള പ്രയാണമാണ് സണ്ണി ജോസഫ്...

Read More >>
കണിച്ചാർ പഞ്ചായത്തിൽ വീണ്ടും വിജിലൻസ് റെയ്ഡ്. പരാതികൾ മുക്കുമോ?

Sep 17, 2025 07:54 AM

കണിച്ചാർ പഞ്ചായത്തിൽ വീണ്ടും വിജിലൻസ് റെയ്ഡ്. പരാതികൾ മുക്കുമോ?

കണിച്ചാർ പഞ്ചായത്തിൽ വീണ്ടും വിജിലൻസ് റെയ്ഡ്. പരാതികൾ...

Read More >>
ഓക്കില പ്രകാശനം ചെയ്തു.

Sep 16, 2025 08:50 PM

ഓക്കില പ്രകാശനം ചെയ്തു.

"ഓക്കില" പ്രകാശനം...

Read More >>
മാൻകൂട്ടത്തെ പേടിച്ചു വിറച്ച് ഒരു നിയമസഭ. സഭാംഗങ്ങൾ തങ്ങളുടെ സദാചാര സർട്ടിഫിക്കറ്റും സാക്ഷ്യപത്രവും ഹാജരാക്കണം

Sep 15, 2025 09:10 AM

മാൻകൂട്ടത്തെ പേടിച്ചു വിറച്ച് ഒരു നിയമസഭ. സഭാംഗങ്ങൾ തങ്ങളുടെ സദാചാര സർട്ടിഫിക്കറ്റും സാക്ഷ്യപത്രവും ഹാജരാക്കണം

മാൻകൂട്ടത്തെ പേടിച്ചു വിറച്ച് ഒരു നിയമസഭ. സഭാംഗങ്ങൾ തങ്ങളുടെ സദാചാര സർട്ടിഫിക്കറ്റും സാക്ഷ്യപത്രവും...

Read More >>
മാരത്തണിൽ നമ്പർ 1 ആകാൻ പേരാവൂർ മാരത്തൺ തയാറെടുക്കുന്നു.

Sep 14, 2025 12:20 PM

മാരത്തണിൽ നമ്പർ 1 ആകാൻ പേരാവൂർ മാരത്തൺ തയാറെടുക്കുന്നു.

മാരത്തണിൽ നമ്പർ 1 ആകാൻ പേരാവൂർ മാരത്തൺ...

Read More >>
Top Stories